ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പുസ്തക പ്രകാശനം ജനുവരിയില്‍
Wednesday, November 25, 2015 8:05 AM IST
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പുസ്തകം 'ഇറ്റാലിയന്‍ പബ്ളിഷിംഗ് ഹൌസ്' 2016 ജനുവരിയില്‍ പുറത്തിറക്കും. പുസ്തകത്തിന്റെ കവര്‍ പറുത്തിറക്കി. 'ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി' എന്നാണ് പുസ്തകത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകര്‍ക്കും വത്തിക്കാന്‍ വിദഗ്ധന്‍ ആന്ദ്രെ ടോര്‍ണേലിക്കും നല്‍കിയ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ജനുവരി 12ന് ഇറ്റാലിയന്‍, ഇംഗ്ളീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ലോകത്തിലെ 84 രാജ്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കും. ബുധനാഴ്ച മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുകയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍