ഒഐസിസി കുവൈത്ത് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സംവിധാനമൊരുക്കി
Wednesday, November 25, 2015 8:00 AM IST
കുവൈത്ത്: ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള കൌണ്ടര്‍ ഒരുക്കി. നവംബര്‍ 30 വരെ ഈ കൌണ്ടറിലൂടെ പ്രവാസിമലയാളികള്‍ക്കു പേരു രജിസ്റര്‍ ചെയ്യാം.

പി.ടി. തോമസ് എക്സ് എംപിയും ഡോ. പ്രതാപവര്‍മ്മ തമ്പാനും ചേര്‍ന്ന് കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയും ദേശീയ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍