കുന്നപ്പള്ളില്‍ രാജഗോപാലിന്റെ 'ആത്മദലങ്ങള്‍' സംഗീത ആല്‍ബം പ്രകാശനം ചെയ്തു
Wednesday, November 25, 2015 7:31 AM IST
ന്യൂയോര്‍ക്ക് : നവംബര്‍ 22ന് ന്യൂയോര്‍ക്കിലെ ഫ്ലഷിംഗ് ഹിന്ദു ടെമ്പിളിന്റെ സരസ്വതീ ഹാളില്‍ വച്ച് കുന്നപ്പള്ളില്‍ രാജഗോപാല്‍ രചിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങളുടെ ആല്‍ബം അമേരിക്കയില്‍ പരക്കെ അറിയപ്പെടുന്ന ശാസ്ത്രീയ ഗാന/നൃത്ത അധ്യാപികയും ബോംബെ സഹോദരിമാരില്‍ ഒരാളും മുക്തംബര്‍ ഫൈന്‍ ആര്‍ട്സ് ഡയറക്ടറുമായ സാവിത്രി രാമാനന്ദ്, ആദ്യ സിഡി കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രന്‍ ഡോ. റിത്വിക് രാജഗോപാലിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രിയും അറ്റോര്‍ണിയുമായ റൂണാ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെപ്പോലെയുള്ള ഒരു വലിയ സംഗീതജ്ഞന്‍ ഈണമിട്ട ഈ ആല്‍ബം പ്രകാശനം ചെയ്യുവാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു സാവിത്രി രാമാനന്ദ് പറഞ്ഞു.

കുന്നപ്പള്ളില്‍ രാജഗോപാലിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. സിഡി വാങ്ങിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: കുന്നപ്പള്ളില്‍ രാജഗോപാല്‍ (9174440466).

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍