ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃതത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖരണം വന്‍ വിജയം
Wednesday, November 25, 2015 7:31 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ നേതൃതത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖണം വന്‍ വിജയമായിരുന്നുവെന്നു വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, വൈസ് പ്രസിഡന്റ് ലത കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു. പതിനഞ്ചോളം ഡോണഴ്സ് സമ്മതിപത്രം നല്‍കുകയും അവന്യൂ യോര്‍ക്ക് സ്റേറ്റ് അവയവദാനത്തിനുള്ള വോളണ്ടിയേഴ്സായ സാറാമ്മ മാത്യു വും ഷീബ ഡേവിഡും കൈപ്പറ്റുകയുണ്ടയി. അമേരിക്കയില്‍ മാത്രം അവയവദാനതിന്റെ കുറവ് കോണ്ടു ദിവസവും എട്ടു പേരെങ്കിലും മരിക്കുകയും പതിനായിരത്തില്‍ അധികം ആളുകള്‍ അവയവദാനത്തിനുവേണ്ടികാത്തിരിക്കുകയും ചെയ്യുന്നു എന്നാണ് കണക്ക്.

പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ശോശാമ്മ വര്‍ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ജെസി ജോഷി (സെക്രട്ടറി),ബാല വിനോദ് (ട്രഷറര്‍) ,ജെസി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് ട്രഷറര്‍), ഷൈനി ഷാജാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍