ആനെപ്പാളയ ദേവാലയത്തില്‍ പൂര്‍വികര്‍ക്കു സ്മരണാഞ്ജലി
Wednesday, November 25, 2015 6:29 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍ ഇടവക ദേവാലയത്തില്‍ മണ്‍മറഞ്ഞ പൂര്‍വികര്‍ക്കായി സ്മരണാഞ്ജലി പ്രാര്‍ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു.

വികാരി ഫാ. ഡേവിസ് പാണാടന്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. സഹവികാരി ഫാ. വര്‍ഗീസ് പൂതവേലിത്തറ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിച്ചു.