ദേശീയ ദിനാഘോഷം: ദുബായി കെഎംസിസി പോലീസ് പരേഡ് നവംബര്‍ 26ന്
Tuesday, November 24, 2015 10:12 AM IST
ദുബായി: യുഎഇയുടെ 44-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായി പോലീസുമായി സഹകരിച്ച് ദുബായി കെഎംസിസി സംഘടിപ്പിക്കുന്ന പരേഡ് നവംബര്‍ 26ന് (വ്യാഴം) ദേര നയിഫ് പോലീസ് സ്റേഷന്‍ പരിസരത്തു നടക്കും.

വര്‍ണാഭമായ പരേഡില്‍ സ്വദേശികള്‍ക്കൊപ്പം തൂവെള്ള വസ്ത്രമണിഞ്ഞ് നൂറു കണക്കിന് കെഎംസിസി പ്രവര്‍ത്തകരും അണിചേരും. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുബായി പോലീസിന്റെ ക്ഷണ പ്രകാരം കെഎംസിസി പരേഡില്‍ പങ്കെടുക്കുന്നത്.

കുതിരപടയുടെ അകമ്പടിയോടെ അറബ് തനതു കലാ രൂപങ്ങളുമായി സ്വദേശി വിദ്യര്‍ഥികളും കേരളത്തിന്റെ തനതു മാപ്പിള കലാരൂപങ്ങളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവ പരേഡിനു കൊഴുപ്പേകും. വിവിധ ദേശക്കാരായ നൂറു കണക്കിനാളുകള്‍ വീഷിക്കാനെത്തുന്ന പരേഡില്‍, പങ്കെടുക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ രാവിലെ ഒമ്പതിന് കെഎംസിസി സബ്ക്ക ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 042727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍