മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ് നവംബര്‍ 28ന്
Tuesday, November 24, 2015 9:14 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്യൂണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനി) ഫോക്ക്നാര്‍ സെന്റ് മാത്യൂസ് പാരീഷ്ഹാളില്‍ നടക്കും. വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മികനായിരിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ രൂപത ചാന്‍സലറും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ചാപ്ളയിനുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിക്കും. ഹനം കൌണ്‍സില്‍ മേയര്‍ ഹെലന്‍ പാറ്റ്സികാത്തിയൊഡോ ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്യും. മെല്‍ബണ്‍ സീറോമലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ രൂപത കേന്ദ്രം സ്ഥിതി ചെയ്യുന്ന മിക്കലം വാര്‍ഡ് കൌണ്‍സിലറും ഹനം കൌണ്‍സില്‍ ഡപ്യൂട്ടി മേയറുമായ ചന്ദ്ര ബാമു സിന്‍ഗേ ആശംസ നേര്‍ന്നു സംസാരിക്കും. വിശ്വാസ പരിശീലന ക്ളാസുകളില്‍ മികവു പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനദാനം ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വഹിക്കും. ട്രസ്റി ടിജോ ജോസഫിന്റെ നന്ദി പ്രസംഗം നടത്തും. തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റിയിലെ കുടുംബ യൂണീറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

ചാപ്ളയിന്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ട്രസ്റിമാരായ ജയ്സ്റൊ ജോസഫ്, ടിജോ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ജോബി മാത്യു, പ്രോഗ്രാം കണ്‍വീനര്‍ മോറിസ് പള്ളത്ത്, ലിറ്റര്‍ജി കണ്‍വീനര്‍ സെബാസ്റ്യന്‍ തട്ടില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ അസീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

വിലാസം: ട. ങമവേേലം’ ജമൃശവെ ഒമഹഹ, 95 ണശഹഹശമാ ടൃലല, എമംസിലൃ.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍