ക്രിസ്മസ് കരോളിനു മെല്‍ബണില്‍ തുടക്കമായി
Tuesday, November 24, 2015 8:59 AM IST
മെല്‍ബണ്‍: ക്രിസ്മസിനു മുന്നോടിയായി മെല്‍ബണില്‍ ക്രിസ്മസ് കരോളിനു തുടക്കമായി. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും മെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷനും ക്നാനായ കാത്തലിക് യൂത്ത് ലീഗും സംയുക്തമായി നടത്തിയ ക്രിസ്മസ് കരോള്‍ ജനസാന്നിധ്യം കൊണ്ടും അവതരണ രീതികൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്മസ് അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ പോകുന്ന കുടുംബങ്ങളിലാണ് ഒന്നാം ഘട്ട മെന്ന നിലയില്‍ കരോള്‍ സംഘടിപ്പിച്ചത്.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയുടെ സെന്റ് പീറ്റേഴ്സ് പള്ളിയില്‍നിന്ന് ആരംഭിച്ച ക്രിസ്മസ് കരോള്‍ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഫ്രാങ്ക് സ്റണിലെ ബിനോയിയുടെ വസതിയില്‍ സ്നേഹവിരുന്നോടെ സമാപിച്ചു. ഓരോ വീടുകളിലും ക്രിസ്മസ് പാപ്പ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെസിവൈഎല്‍ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍, ട്രസ്റിമാരായ സോളമന്‍ ജോര്‍ജ്, സ്റീഫന്‍ ഓക്കാടന്‍, സെക്രട്ടറി ബിജു അലക്സ്, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ഭാരവാഹികളായ സജി ഇല്ലിപറമ്പില്‍, ജോജി പത്തുപറ, ജോ ചാക്കോ മുറിയന്‍മാലിയില്‍, ജോസ്മോന്‍ കണ്ണംപടവില്‍, സിജോ തോമസ് ചാലയില്‍, ജോയല്‍ ജോസഫ്, സോണിയ ഫിലിപ്പ്, സോജി അലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍