വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ആറിന്
Tuesday, November 24, 2015 8:58 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ബോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ നോര്‍ത്തേണ്‍ സ്പൈക്കേഴ്സ് മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു.

ഡിസംബര്‍ ആറിനു (ഞായര്‍) മെല്‍ബണിലെ റിസര്‍വോയര്‍ ഡെര്‍ബിന്‍ കമ്യൂണിറ്റി സ്പോര്‍ട്സ് സ്റേഡിയത്തിലാണു മത്സരം.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് സ്റേഡിയത്തില്‍ ലൈവ് ഇന്ത്യന്‍ ഫുഡ് സ്റാള്‍ പ്രവര്‍ത്തിക്കും.

കളര്‍ബോണ്‍ പ്രിഗിംഗ് സൊലൂഷന്‍, ദി സ്പൈസ് ഡ്രൈവ്, എഎ അക്കൌണ്ടിംഗ്, കോക്കനട്ട് ലഗൂണ്‍ എന്നിവ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരാണ്.

വിവരങ്ങള്‍ക്ക്: ലിറില്‍ 0422103607, വിനേഷ് 0403068410.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍