താമരക്കുളം പ്രവാസി അസോസിയേഷന്‍
Tuesday, November 24, 2015 7:38 AM IST
റിയാദ്: ആലപ്പുഴ ജില്ലയിലെ താമരക്കുളം നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായി താമരക്കുളം പ്രവാസി അസോസിയേഷന്‍ രൂപവത്കരിച്ചു. അംഗങ്ങളുടെ പ്രവാസ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിയമപരവും അല്ലാത്തതുമായ ഇടപെടലുകള്‍ നടത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണു ലക്ഷ്യങ്ങളെന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നാട്ടിലെ നിര്‍ധനര്‍ക്കു ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായം നല്‍കും.

ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രഥമ യോഗം ഖമറുദ്ദീന്‍ താമരക്കുളം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാല്‍ കന്നുംവീട് (രക്ഷാ), ഖമറുദ്ദീന്‍ താമരക്കുളം (പ്രസി), അശ്റഫ് താമരക്കുളം (ജന.സെക്ര), കമാല്‍ നാസ് ഭവനം (ട്രഷ), അശ്റഫ് ദാറുല്‍ അമാന്‍, ഷാജി കിഴങ്ങുംവിളതറ (വൈ. പ്രസി), സിദ്ദീഖ് മുകളില്‍, ബഷീര്‍ ഉടയമുറ്റത്ത് (ജോ.സെക്ര), ഷാജി കന്നിമേല്‍ തുണ്ടില്‍ (ജോ. ട്രഷ), അയൂബ് വല്യത്ത് (മീഡിയ കണ്‍) എന്നിവരാണ് ഭാരവാഹികള്‍. അശ്റഫ് താമരക്കുളം സ്വാഗതവും സിദ്ദിഖ് താമരക്കുളം നന്ദിയും പറഞ്ഞു. റിയാദിലെ താമരക്കുളം നിവാസികള്‍ 0553283277, 0558266033, 0551185421 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം