വിസ്കോണ്‍സിന്‍ സീറോ മലാര്‍ മിഷനില്‍ പുതിയ കൌണ്‍സില്‍ സ്ഥാനമേറ്റു
Tuesday, November 24, 2015 7:37 AM IST
മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷന്‍ ചര്‍ച്ചില്‍ 2016, 2017ലേക്കുള്ള പാസ്ററല്‍ കൌണ്‍സില്‍ ചുമതലയേറ്റു. 2008ല്‍ എം.സി.എസ് വൈദികരാല്‍ സ്ഥാപിതമായ സീറോ മലബാര്‍ സമൂഹത്തിന്റെ പുതിയ ഡയറക്ടറായി റസീന്‍ സെന്റ ് പാട്രിക് ചര്‍ച്ച് പാസ്റര്‍ റവ. ആന്റണി പി. തോമസ് മണിയമ്പ്രായില്‍ നിയമിതനായി. പാസ്റ്ററല്‍ കൌണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍:

തോമസ് ഡിക്രൂസ് തറപ്പില്‍ (ട്രസ്റി - അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്), ജോസ് ആന്റണി വെമ്പിള്ളി (ട്രസ്റി - ക്രിസ്റ്യന്‍ ഫോര്‍മേഷന്‍), ജന്‍സണ്‍ കുര്യാക്കോസ് ഒഴുകയില്‍ (കമ്യൂണിക്കേഷന്‍സ്), നീത ജോസഫ് വലിയമറ്റം (ഇവന്റ ് മാനേജ്മെന്റ ്)

പുതിയ കൌണ്‍സിലിന് രൂപതാധ്യക്ഷന്‍ അംഗീകാരം നല്‍കുകയും ഭാരവാഹികള്‍ ദിവ്യലി മധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയും ചെയ്തു. റവ. സിസ്റര്‍ ലിസ ആഞ്ഞിലിക്കല്‍ എസ്.എസ്.എസ്. എഫ് മതബോധനഡയറക്ടറായും എലിസത്ത് ബിന്നി, ദീപ ജോവാകിം എന്നിവര്‍ സി.സി.ഡി അദ്ധ്യാപകരായും പ്രവര്‍ത്തിക്കും.

മില്‍വാക്കി വെസ്റ് അലിസ് സെന്റ് അലോഷ്യസ് ചര്‍ച്ച് കേന്ദ്രമാക്കി മുപ്പതോളം മലയാളി കുടുംബങ്ങള്‍ക്ക് ആത്മീയ ശുശ്രൂഷ നല്‍കി വരുന്ന ഈ സമൂഹത്തോടൊപ്പം ഇതര കേരള ക്രൈസ്തവസഭാംഗങ്ങളും പ്രവര്‍ത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടിനു മലയാളം കുര്‍ബാന പുതുതലമുറയ്ക്ക് പ്രചോദനമാകത്തക്കവധം നാലാം ഞായറാഴ്ച സീറോ മലബാര്‍ റീത്തില്‍ ഇംഗ്ളീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും തിരുനാള്‍, ക്രിസ്മസ് കരോള്‍, വിശുദ്ധവാരം, തിരുവോണം, വാര്‍ഷികപിക്നിക്, പ്രതിമാസ പ്രെയര്‍ മീറ്റിംഗ്, വാര്‍ഷികപൊതുസമ്മേളനം എന്നിവസമുചിതമായി നടത്തുന്നു. ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളത്തില്‍ സീറോമലാര്‍ സമൂഹത്തിന്റെ വിസ്ക്കോണ്‍സില്‍ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ടിനു പൊന്നൂര്‍ അവതരിപ്പിച്ചു. സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ കര്‍മപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിന്‍സെന്റ ് സഖറിയാസ്, സുജില്‍ ജോണ്‍, തോമസ് മാത്യു, ദീപക് ബാബു, ബിന്നി ചാക്കോ, സുനില്‍ ജോസഫ്, ജിജോ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സീറോ മലാര്‍ സമൂഹത്തിന്റെ അജപാലനപ്രവര്‍ത്തനങ്ങള്‍ക്ക് എംസിഎസ്, സെന്റ് പോള്‍, കാര്‍മലൈറ്റ്, പള്ളോട്ടൈന്‍ സഭകളിലെ ഊര്‍ജ്ജസ്വലരായ മലയാളിവൈദികരാണ് നേതൃത്വം നല്‍കുന്നത്. മുന്‍ എയ്ഞ്ചല്‍ വോയ്സ് വയലിന്‍ മാസ്റര്‍ ആന്റണി ജോസഫ് നേതൃത്വം നല്‍കുന്ന ചര്‍ച്ച് ക്വയര്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമാക്കുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചിക്കാഗോ സീറോമലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച നടത്തുന്ന അജപാലനസന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബ്ബാനയോടുകൂടി തുടക്കം കുറിക്കും.

പ്രധാന തിരുനാള്‍: ജൂണ്‍ 13-ാം തീയതി വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ദിവസം കഴിഞ്ഞുവരുന്ന ഞായറാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക് 262 4984496 (ഡയറക്ടര്‍) 224 305 3789 (ട്രസ്റി), ംംം.ാമഹമ്യമഹമാാമ.രീാ ഋ ാമശഹ: .മിീി്യാസല@ഴാമശഹ.രീാ. തോമസ് തറപ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം