ബര്‍ദുബായി പോലീസ് പരേഡ് കെഎംസിസിയും അണിനിരക്കും
Monday, November 23, 2015 10:23 AM IST
ദുബായി: നാല്‍പ്പത്തിനാലാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ബര്‍ദുബായി പോലീസ് സ്റേഷന്‍ പരിസരത്ത് നടത്തുന്ന പോലീസ് പരേഡ് നവംബര്‍ 24നു (ചൊവ്വാ) രാവിലെ എട്ടിനാരംഭിക്കും.

ഉന്നത ഉദ്യോഗസ്ഥരും കുതിരപടയും അണിനിരക്കുന്ന അത്യാകര്‍ഷകമായ പരേഡില്‍ ദുബായി കെഎംസിസി പ്രവര്‍ത്തകരും അണിചേരും. ശുഭ വസ്ത്ര ധാരികളായാണ് കെഎംസിസി പ്രവര്‍ത്തകര്‍ പരേഡില്‍ അണിനിരക്കുക. ബര്‍ദുബായി പോലീസ് മേധാവി കേണല്‍ അബ്ദുള്ള ഖാദര്‍ സുറൂര്‍ അല്‍ മാസം എന്നിവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ബര്‍ദുബായി പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരേഡില്‍ ദുബായി കെഎംസിസിയും പങ്കാളികളാകുന്നത്.

കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ നാടന്‍ കലാ പ്രകടനങ്ങളും പരേഡിനു കൊഴുപ്പേകും. പരേഡില്‍ പങ്കെടുക്കുന്ന ആളുകള്‍ ബര്‍ദുബായി ട്രേയ്ഡ് സെന്ററിനു എതിര്‍വശം ജാഫലിയ മെട്രോ സ്റേഷനു സമീപമുള്ള പോലീസ് സ്റേഷന്‍ പരിസരത്ത് രാവിലെ 7.30ന് എത്തിച്ചേരണമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അഭ്യര്‍ഥിച്ചു.