സമസ്ത പൊതു പരീക്ഷ: റിയാദില്‍ സെന്റര്‍ അനുവദിച്ചു
Monday, November 23, 2015 10:22 AM IST
റിയാദ്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള 5,7,10,12 എന്നീ ക്ളാസിലേക്കുള്ള സ്കൂള്‍ വര്‍ഷ പൊതു പരീക്ഷ 2016 ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ റിയാദില്‍ നടക്കും.

പരീക്ഷയില്‍ കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ മുസ്തഫ ബാഖവി പെരുമുഖം 0502434933, ശാഫി ദാരിമി പാങ്ങ് 0502261543 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍