ഡാളസ് സെന്റ് പോള്‍സ് ഇടവകയ്ക്ക് പുതിയ ഭരണസമിതി
Monday, November 23, 2015 9:00 AM IST
മസ്കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബര്‍ 22നു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വികാരിയും പ്രസിഡന്റുമായ റവ. ഷൈജു പി. ജോണ്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സാറാമ്മ (വൈസ് പ്രസിഡന്റ്), മാത്തുക്കുട്ടി ഗീവര്‍ഗീസ് (ട്രസ്റി), വിനോദ് ചെറിയാന്‍ (കോ.ട്രസ്റി), ബാബു പി. സൈമണ്‍ (മലയാളം ലീഡര്‍), ജോയല്‍ മാത്യു (ഇംഗ്ളീഷ് ലീഡര്‍), തോമസ് ഈശോ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതി ജനുവരി ഒന്നിനു ചുമതലയേല്‍ക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍