സ്വീകരണം നല്‍കി
Monday, November 23, 2015 9:00 AM IST
ഗാര്‍ലന്റ്: ഡാളസ് കേരള അസോസിയേഷന്റെയും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൈരളി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനു സ്വീകരണം നല്‍കി.

നവംബര്‍ 22നു വൈകുന്നേരം ഗാര്‍ലന്റിലെ കേരള അസോസിയേഷന്‍ ഹാളിലെത്തിയ ജോണ്‍ ബ്രിട്ടാസിനെ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി ഷാജു ഏബ്രഹാം, മറ്റു സംഘടനാഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയെ പ്രസിഡന്റ് ബാബു സി. മാത്യു പരിചയപ്പെടുത്തി. മാധ്യമരംഗത്തെ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചും സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ അണിനിരക്കുന്നതിനും അഴിമതികള്‍ക്കെതിരെ മാധ്യമലോകം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചും പ്രസംഗമധ്യേ ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു. മന്മഥന്‍ നായര്‍, ജോസ് കാടാപുറം തുടങ്ങിയവര്‍ ചടങ്ങിള്‍ അതിഥികളായി പങ്കെടുത്തു. അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍