സ്നേഹ സൌഹാര്‍ദ്ദം പങ്കിട്ട് പൊന്നാനിക്കാര്‍ ദുബായില്‍ സംഗമിച്ചു
Monday, November 23, 2015 8:54 AM IST
ദുബായി: ഗ്രഹാതുര ഓര്‍മകള്‍ പങ്കുവച്ചും സാംസ്കാരിക സമന്വയം കൊണ്ട് സമൃദ്ധമായ പൊന്നാനിയുടെ പിന്നിട്ടനാള്‍വഴികളുടെ ബിസായം പറഞ്ഞും സൌഹാര്‍ദ്ദത്തിന്റെ വലയം തീര്‍ത്ത് വിനോദവും വിജ്ഞാനവുമായി പൊന്നാനി നിവാസികള്‍ ദുബായി സഅബീല്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു.

പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം 'പൊന്നാനി ഇന്‍ ദുബായി കുടുംബ സംഗമം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പിസിഡബ്ള്യുഎഫ് കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം അധ്യക്ഷ ബീക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കും ലൈംഗിക ചൂഷണത്തിനുമെതിരെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നഗര സഭയില്‍ നടന്നു വരുന്ന കാമ്പയിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. അബ്ദുറഹ്മാന്‍കുട്ടി (അബുദാബി) ഷാജി ഹനീഫ് (ദുബായി) പി.കെ. അബ്ദുള്‍കരീം (ഷാര്‍ജ) എ.എ. സ്വാലിഹ് (അല്‍ഐന്‍) കെ.കെ. ശിഹാബ് (അജ്മാന്‍), എസ്. കെ. സുബൈര്‍ (ഫുജൈറ) എന്നിവര്‍ ആശംസ നേര്‍ന്നു. പത്തേമാരി എന്ന സിനിമയിലൂടെ പ്രവാസ നൊമ്പരത്തിന്റെ നേര്‍ക്കാഴ്ച അഭ്രപാളിയിലൂടെ ഹൃദയസ്പര്‍ശിയായി സംവിധാനം ചെയ്ത സലീം അഹ്മദ്, നിര്‍മാതാക്കളായ ഡോ. ആശിക്, ടി.പി. സുധീഷ് എന്നിവര്‍ അതിഥികളായിരുന്നു.

വടംവലി, പായസ മത്സരം, സിക്ചെയര്‍, ലെമണ്‍ സ്പൂണ്‍, ഓട്ടമത്സരം തുടങ്ങി വിവിധ കലാകായിക മത്സരങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടന്നു. പിസിഡബ്ള്യുഎഫ് ഭാരവാഹികളായ ടി.വി. സുബൈര്‍, വി. അബ്ദുസമദ്, സി. ആദം, പി. ഷാനവാസ്, ലത്തീഫ് കടവനാട്, മുംതാസ് ടീച്ചര്‍, ബബിത ഷാജി, റസിയ സുബൈര്‍, പ്രോഗം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സന്ദീപ്കൃഷണ, സബ്കമ്മിറ്റി കണ്‍വീനര്‍മാരായ സുനീര്‍ ബാബു, എ.വി. അലി, മുഹമ്മദ് അനീഷ്, ഷബീര്‍ മുഹമ്മദ്, സിയാദ് റബാന്‍, അമീന്‍, പി.പി. ഹംസു, സി.വി. അഷറഫ്, അലിഹസന്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.