ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28ന്
Monday, November 23, 2015 8:52 AM IST
ഡാളസ്: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ലൂണാ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പ്രവര്‍ത്തകര്‍ വരവേല്‍പ്പു നല്‍കും.

തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടന നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും.

യോഗത്തിലേക്ക് എല്ലാ റാന്നി സ്വദേശികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷിജു ഏബ്രഹാം അറിയിച്ചു.

വിവരങ്ങള്‍ക്ക്: 214 929 3570

ഢലിൌല: ങമൃവീാേമ ഇവൌൃരവ ീള ഉമഹഹമ എമൃാലൃ ആൃമിരവ അൌറശീൃശൌാ, ഘൌിമ ഞറ, (ചലമൃ ഒം്യ’ 35ഋ, 635 & ഏആ ഠീഹഹ ംമ്യ) 11550 ഘൌിമ ഞറ ഉമഹഹമ, ഠത 75234.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ