ദോഹയില്‍ കാസര്‍ഗോഡ് പ്രിമിയര്‍ ലീഗ് ഏക ദിന ക്രിക്കറ്റ് പരമ്പര
Monday, November 23, 2015 8:51 AM IST
ദോഹ: ദോഹ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന 'ലിമാക്സ് ഖത്തര്‍' ട്രോഫിക്കുവേണ്ടി കാസര്‍ഗോഡ് ജില്ലയിലെ എട്ട് ടീമുകള്‍ മത്സരിച്ച കാസര്‍ഗോഡ് പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് കെഎംസിസി ഖത്തര്‍ ഉപദേശക സമിതിയംഗം എം.പി. ഷാഫി ഹാജി, കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം. ലുഖ്മായവമശനുല്‍ ഹക്കീം ഹാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വ്യാപാരി വ്യവസായി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഷരീഫ്, ഖത്തര്‍ കാസര്‍ഗോഡ് മുസ്ലിം ജമാ അത്ത് പ്രസിഡന്റ് യുസുഫ് ഹൈദര്‍, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര, നാസര്‍ കൈതക്കാട്, മൊയ്തീന്‍ ആദൂര്‍ എന്നിവര്‍ സംബന്ധിച്ചു.