കല കുവൈറ്റ്, യൂണീറ്റ് വാര്‍ഷിക സമ്മേളനങ്ങള്‍ ആരംഭിച്ചു
Monday, November 23, 2015 7:20 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുപ്പത്തി ഏഴാം കേന്ദ്ര വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള യൂണീറ്റ് സമ്മേളങ്ങള്‍ക്ക് തുടക്കമായി. സാമൂഹ്യ സാംസ്കാരിക ശാസ്ത്ര രംഗത്തെ മണ്മറഞ്ഞ പ്രമുഖരുടെ പേരില്‍ നാമഖരണം ചെയ്ത നഖറുകളിലാണ് സമ്മേളനങ്ങള്‍ നടന്നുവരുന്നത്.

നുഗ്ര ഹവല്ലി, അബ്ബാസിയസി, ഹവല്ലി, വഫ്ര, ശുഐബ, മംഗഫ്എ, അബുഹലീഫബി യൂനിറ്റ് സമ്മേളങ്ങള്‍ പൂര്‍ത്തിയായി.

വിവിധ യൂണീറ്റ് സമ്മേളങ്ങള്‍ കല കുവൈറ്റ് കേന്ദ്ര നേതാക്കളായ ടി.വി.ഹികമത്ത്, ഷാജു. വി.ഹനീഫ്, സജീവ്.എം.ജോര്‍ജ്, ആര്‍.നാഗനാഥന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവത്ക്കരണം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ഫാസിസ്റ് വല്‍ക്കരണത്തിന്നെതിരെ ജാഗരൂകരവുക തുടങ്ങി പ്രമേയങ്ങള്‍ സമ്മേളങ്ങള്‍ അംഗീകരിച്ചു.

യൂണീറ്റ് ഭാരവാഹികളായി നുഗ്ര ഹവല്ലി, കൃഷ്ണകുമാര്‍ (കണ്‍വീനര്‍), സുധീര്‍, നസീര്‍ ജോയിന്റ് കണ്‍വീനര്‍മാര്‍, അബ്ബാസിയസി പ്രശാന്ത് ശങ്കര്‍ (കണ്‍വീനര്‍) രാജു, ബെന്‍സന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), ഹവല്ലി ജൈസണ്‍ പോള്‍ രമേശ് നാരായണന്‍, ഷാജു.സി.ടി (ജോയിന്റ് കണ്‍വീനര്‍മാര്‍), അബുഹലീഫബി ഷനോജ്.കെ.രവി (കണ്‍വീനര്‍) ഒമാനകുട്ടന്‍, പ്രവീഷ് (ജോയിന്റ് കണ്‍വീനര്‍മാര്‍) വഫ്ര രതീഷ് സി.പിള്ള (കണ്‍വീനര്‍) സലേഷ് കെ. എം, ലിംസണ്‍.ടി.എല്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍).

ശുഐബ യൂണിറ്റും മംഗഫ്എ യൂണിറ്റും അംഗങ്ങള്‍ കൂടുതലായതിനാലും പ്രവര്‍ത്തന സൌകര്യവും കണക്കിലെടുത്ത് വിഭജിച്ചു. മംഗഫ്എ യൂനിറ്റ് കണ്‍വീനറായി രജീഷ്. സി.നായരെയും സുനില്‍കുമാര്‍ കെ.എസ് സുഭാഷ് പി.കെ. ജോയിന്റ് കണ്‍വീനര്‍മാരായും മംഗഫ് സെന്‍ട്രല്‍ യൂനിറ്റ് കണ്‍വീനറായി തോമസ് അബ്രഹാമിനെയും ജോയിന്റ് കണ്‍വീനര്‍മാരായി അനൂപ് മങ്ങാട്ട്, സന്തോഷ് വി. രഘു എന്നിവരെയും തെരഞ്ഞെടുത്തു.

ശുഐബ യൂണീറ്റ് കണ്‍വീനറായി സുരേഷിനെയും ജോയിന്റ് കണ്‍വീനര്‍മായി ജനാര്‍ദനന്‍, കൃഷ്ണന്‍ക്കുട്ടി എന്നിവരെയും ശുഐബഎ കണ്‍വീനറായി രാജി ശ്രീധരന്‍ പിള്ളയെയും ജോയിന്റ് കണ്‍വീനര്‍മാരായി ഇല്യാസ്, തോമസ് മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

സമ്മേളനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര നേതാക്കളായ അനില്‍ കൂക്കിരി, സുഗതകുമാര്‍, സി.കെ.നൌെഷാദ്, ടി.വി.ജയന്‍, മൈക്കല്‍ ജോണ്‍സന്‍, രമേശ് കണ്ണപുരം, അരുണ്‍കുമാര്‍, അരവിന്ദാക്ഷന്‍, ജിജോ ഡൊമനിക്, അബ്ദുല്‍ നിസാര്‍, രഖീല്‍.കെ.മോഹന്‍ദാസ് എന്നിവരും സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍