ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ (ഫോക്) ശിശുദിന ആഘോഷം
Monday, November 23, 2015 7:19 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) അബ്ബാസിയ ഫോക് ഹാളില്‍ നവംബര്‍ 20-നു ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഭവന്‍സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുരേഷ് വി ബാലകൃഷ്ണന്‍ ഉല്ഘാടനം നിര്‍വഹിച്ച് കുട്ടികള്‍ക്ക് സന്ദേശം നല്‍കി. ബാലവേദി കണ്‍വീനര്‍ അഖില ഓമനകുട്ടന്‍ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിനു അര്‍ച്ചന കൃഷ്ണരാജ് സ്വാഗതവും അദഹയിത് സുനീഷ് നന്ദിയും രേഗപെടുത്തി. സുബിന്‍ തലശ്ശേരി നയിച്ച ക്വിസ് മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. ബാലവേദി കോര്‍ഡിനേറ്റര്‍ ദയാനന്ദ് പരിപാടികള്‍ ഏകോപിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍