സഹായധനം കൈമാറി
Saturday, November 21, 2015 8:26 AM IST
റിയാദ്: ഹൈ അല്‍മുറൂജില്‍ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി അലവിക്കുട്ടിയുടെ ചികിത്സാ ധനസഹായമായി മുറൂജ് കെഎംസിസി സ്വരൂപിച്ച ഒരു ലക്ഷം രൂപ റിയാദില്‍ കൈമാറി.

തുഛമായ ശമ്പളത്തില്‍ 16 വര്‍ഷത്തോളം മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന അലവിക്കുട്ടിക്ക് തുടര്‍ച്ചയായി തലവേദന വന്നപ്പോള്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അപ്പോഴേയ്ക്കും ബോധം നഷ്ടപ്പെട്ട് ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു.

ഏറെ പ്രാരാബ്ദമുള്ള കുടുംബമായിരുന്നു അലവിക്കുട്ടിയുടേത്. ഇതിനെത്തുടര്‍ന്ന് കെഎംസിസി അലവിക്കുട്ടിയെ സഹായിക്കാനായി അടിയന്തര ഫണ്ട്ശേഖരണം നടത്തുകയും ആദ്യഘഡുവായി ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. ചടങ്ങില്‍ അബ്ദുള്ള കോട്ടാംപറമ്പ്, അസീസ് വെങ്കിട്ട, കുഞ്ഞുട്ടി ഹാജി, ആബിദ് ചൂണ്ടയില്‍, സൈതാലി മലയില്‍, അഷ്റഫ് മിഡാസ്, ഇബ്രാഹിം ഒമശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍