മലയാളം കമ്യൂണിറ്റി സ്റാള്‍ ശ്രദ്ധേയമായി
Saturday, November 21, 2015 8:24 AM IST
മസ്ക്കറ്റ്: റുവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയിലെ വിവിധ ഭാഷകളിലുള്ള കൂട്ടായ്മകള്‍ സംയുക്തമായി നടത്തിയ ഭക്ഷ്യമേളയില്‍ മലയാളം കമ്യൂണിറ്റിയുടെ സ്റാള്‍ ശ്രദ്ധേയമായി.

വികാരി ഫാ. റാവുല്‍ റാമോസ് ഒഎഫ്എം കപ്പൂച്ചിന്‍ വിഭവങ്ങള്‍ ആശീര്‍വദിച്ച് സ്റാള്‍ ഉദ്ഘാടനം ചെയ്തു. അസിസ്റന്റ് വികാരി ഫാ. ബിജോ കുടിലില്‍ സ്റാളിലെത്തി സംഘാടകരെ അഭിനന്ദിച്ചു. ഇതില്‍ നിന്നു ലഭിച്ച വരുമാനം പള്ളിയുടെ വിവിധ സഹായ പദ്ധതികള്‍ക്ക് ഉപയോഗിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം