ഫൊക്കാന ബൈലോ കമ്മിറ്റി രൂപീകരിച്ചു
Saturday, November 21, 2015 5:37 AM IST
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി കുടി നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ നടപടികളള്‍ ആരംഭികണം എന്നു നിര്‍ദേശം വരുകയും, സാമൂഹിക യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ടു കാലത്തിനു അനുസരിച്ച് ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തേണ്ടുന്നതിന്റെ ആവിശ്യത്തെപറ്റി ചര്‍ച്ച നടത്തുകയും, അതിനു വേണ്ടി ഒരുകമ്മിറ്റി രൂപികരിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷം അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങള്‍ ഫൊക്കാന വിശകലനം ചെയുതു.

പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനയുടെ പ്രധമ പ്രസിഡന്റ് ഡോക്ടര്‍ അനിരുദ്ധന്‍ ,ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്,ഫൌെണ്േടഷന്‍ ചെയര്‍മന്‍ രാജന്‍ പടവത്തില്‍,മുന്‍സെക്രട്ടറി ഷാജി പ്രഭാകര്‍ എന്നിവരെ ബൈലോ കമ്മിറ്റി മെംബേര്‍സ് ആയി തെരെഞ്ഞടുത്തു.