ദൈവരാജ്യം ഐഹിക മാനദണ്ഡങ്ങള്‍ക്ക് അതീതം: മാര്‍ ആലഞ്ചേരി
Saturday, November 21, 2015 5:28 AM IST
ദുബായി: ദൈവരാജ്യം ഭൌതിക അധികാരപ്രയോഗങ്ങള്‍കൊണ്േടാ യുദ്ധങ്ങള്‍കൊണ്േടാ സ്ഥാപിതമാകുന്നതല്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദുബായിലെ സീറോ മലബാര്‍ ദിനാഘോഷങ്ങളോടനുബന്ധിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവരാജ്യത്തിന്റെ സ്നേഹവും കാരുണ്യവും നിറഞ്ഞ ശൈലി കുടുംബങ്ങളിലും ആരാധനാസമൂഹങ്ങളിലും അഭ്യസിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കലഹവും മാത്സര്യവും നശീകരണപ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന ഈ ലോകത്തില്‍ ക്ഷമയും ദയയും കാരുണ്യവും നമ്മുടെ ജീവിതശൈലിയാക്കണം. പാവപ്പെട്ടവര്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരി ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ഫാ. അലക്സ്, ഫാ. ലെനി, സെബാസ്റ്യന്‍ തോമസ്, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.