കലണ്ടര്‍ രൂപകല്‍പ്പന മത്സരം
Friday, November 20, 2015 10:20 AM IST
റിയാദ്: റിയാദിലെ പ്രമുഖ ആതുരാല ഗ്രൂപ്പായ സഫാമക്കാ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഹാര സഫാമക്ക പോളിക്ളിനിക്ക് തങ്ങളുടെ അടുത്ത വര്‍ഷത്തേയ്ക്കുള്ള കലണ്ടര്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി മത്സരം ഏര്‍പ്പെടുത്തുന്നു.

ചുമരില്‍ പതിക്കുന്ന ഒറ്റ പേജുള്ള 2016 ലേക്കുള്ള കലണ്ടറാണ് രൂപകല്‍പ്പന ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈന്‍ അടുത്ത വര്‍ഷത്തെ സ്ഥാപനത്തിന്റെ കലണ്ടറായി പുറത്തിറക്കുമെന്നും ഒന്നാം സമ്മാനാര്‍ഹന് 10,000 ഇന്ത്യന്‍ രൂപയും മൊമെന്റോയും സമ്മാനമായി ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഡിസൈനുകള്‍ നവംബര്‍ 30 നകം ാുവമൃമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലായത്തിലേക്ക് അയയ്ക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക് 0562730750.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍