നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നവംബര്‍ 25ന്
Friday, November 20, 2015 8:38 AM IST
ന്യൂഡല്‍ഹി: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്ത്കാവിലെ പൊങ്കാല ദിനമായ നവംബര്‍ 25 നു (ബുധന്‍) നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല ഇടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പൊതു അവധി ദിവസമായ അന്നേ ദിവസം രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഉഷപൂജ കൂടാതെ വിശേഷാല്‍ പൂജകളും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാകും.

8.30ന് ക്ഷേത്ര ശ്രീ കോവിലില്‍ നിന്നും പണ്ടാരഅടുപ്പിലേക്ക് ക്ഷേത്ര മേല്‍ശാന്തി രാജേഷ് അടിഗള്‍ അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. തുടര്‍ന്നു ഉച്ചപൂജക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 9560994118, 9650421311.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി