കാനഡയില്‍ ഫാ. കുര്യന്‍ കാരിക്കല്‍, റെജി കൊട്ടാരം ടീമിന്റെ ധ്യാനം നവംബര്‍ 21, 22 തീയതികളില്‍
Friday, November 20, 2015 8:37 AM IST
നയാഗ്ര ഫാള്‍സ്: പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം (കെയ്റോസ് ടീം) എന്നിവര്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം വെല്ലാന്‍ഡ് ഗത്സമെന്‍ സെന്ററില്‍ (84008 ണലഹഹമിറുീൃ ഞീമറ, ണലഹഹമിറുീൃ ഛച ഘ0ഞ 2ഖ0) നവംബര്‍ 21, 22 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

ടൊറേന്റോ ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ ഗത്സമെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വെല്ലാന്‍ഡിലെ ഗത്സമെന്‍ സെന്ററില്‍ നടക്കുന്ന പ്രഥമ ധ്യാനത്തില്‍ മിനിസ്ട്രിയുടെ ക്വയര്‍ ടീം ഗാന ശുശ്രൂഷകള്‍ നയിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍