കല്യാണ്‍ ജ്വവലേഴ്സ് ബെന്റ്ലി മെഗാ നറുക്കെടുപ്പ് നവംബര്‍ 24ന്
Friday, November 20, 2015 8:34 AM IST
കുവൈത്ത്: കല്യാണ്‍ ജ്വവലേഴ്സ് ബെന്റ്ലി നറുക്കെടുപ്പ് നവംബര്‍ 24നു നടക്കും. കുവൈത്ത് സിറ്റിയിലുള്ള കല്യാണ്‍ ഷോറൂമില്‍ വാണിജ്യ വകുപ്പിനു കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി വിജയിയെ തെരഞ്ഞെടുക്കും.

75 ദിനാറിന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിച്ച കൂപ്പണ്‍ വഴിയാണ് ബെന്റ്ലി നറുക്കെടുപ്പ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കൂപ്പണും വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു കൂപ്പണ്‍ വീതവുമാണ് വിതരണം ചെയ്തിരുന്നത്. 65 ദിര്‍ഹത്തിനുമേല്‍ വിലവരുന്ന വജ്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്ന സ്ക്രാച് ആന്‍ഡ് വിന്‍ മത്സരവും ഇതോടൊപ്പം നടക്കും.

നറുക്കെടുപ്പിലൂടെ ബെന്റ്ലി സമ്മാനമായി നല്‍കുന്ന ആദ്യ ജ്വവലറി ഷോറൂം ഇതോടെ കല്യാണിനു സ്വന്തം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍