'മലയാളി' കുടുംബസംഗമം ഷിക്കാഗോയില്‍
Friday, November 20, 2015 7:20 AM IST
ഷിക്കാഗോ: വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രവാസികളുടെ പ്രിയ സഖിയായി മാറിയ 'മലയാളി' മാഗസിന്‍ , മലയാളി എഫ്എം റേഡിയോ അണിയറ പ്രവര്‍ത്തകര്‍ ഷിക്കാഗോയില്‍ ഒത്തുകൂടുന്നു. നോര്‍ത്ത് അമേരിക്ക മിഡ് വെസ്റ് റീജണില്‍ ഭമലയാളി'യുടെ പിന്നണിയില്‍ വിവിധ മേഖലകളില്‍ നേതൃത്വംകൊടുക്കുന്നവരുടെ കുടുംബസംഗമം നവംബര്‍ 22-നു ഷിക്കാഗോയിലെ ഡസ്പ്ളെയിന്‍സില്‍ നടക്കും.

മലയാളി മാഗസിന്‍, മലായളി എഫ്എം സിഇഒ ടോം തരകന്‍, റീജണല്‍ ഡയറക്ടര്‍ ഷിജി അലക്സ്, ന്യൂസ് റീഡര്‍ ബെന്നി പരിമണം, പബ്ളിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന അലന്‍ ജോണ്‍ ചെന്നിത്തല, യുവ കവയത്രിയും എഫ്എം. ആര്‍.ജെയുമായ ആര്‍ഷ അഭിലാഷ്, റീജിയണല്‍ കറസ്പോണ്ടന്റ് ഐപ് വര്‍ഗീസ് പരിമണം, വിനു മത്തായി, ജൂലി മാത്യു, റീജിയണല്‍ ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗീസ് തുടങ്ങിയവര്‍ മലയാളി കുടുംബ സംഗമത്തിനു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി പരിമണം 847 306 2856, ഐപ്. സി. വര്‍ഗീസ് പരിമണം 224 200 5771.

റിപ്പോര്‍ട്ട്: ബെന്നി പരിമണം