ഓര്‍മയ്ക്ക് പുതിയ ഭാരവാഹികള്‍
Thursday, November 19, 2015 10:25 AM IST
ഒന്റരിയോ (കാനഡ): ഒന്റാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) 2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റിന്റോ മാത്യു (പ്രസിഡന്റ്), ഷിനോമോന്‍ തകടിയില്‍ (വൈസ് പ്രസിഡന്റ്), ബിജോയ് കെ. ജോണ്‍ (സെക്രട്ടറി), മീര ജോസ് ഉഴവൂര്‍ (ജോ. സെക്രട്ടറി), ലോല്‍ബി ജോസഫൈന്‍ (ട്രഷറര്‍) എന്നിവരേയും ശിവശങ്കര്‍ (പിആര്‍ഒ), അജു ഫിലിപ്പ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), കൃഷ്ണകുമാര്‍ പ്ളാച്ചേരി (ഫുഡ് കമ്മിറ്റി കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ ഒന്നിനു ഓര്‍മയുടെ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ ജോണി ജോസഫ് തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. പ്രസിഡന്റ് ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള