എ.ജി.സി ബഷീറിനെ കെഎംസിസി നേതാക്കള്‍ അഭിനന്ദിച്ചു
Thursday, November 19, 2015 8:25 AM IST
ദോഹ: ഒന്നരപതിറ്റാണ്ടിനുശേഷം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തു ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത യുഡിഎഫിനെ നയിക്കുന്ന മുസ്ലിം ലീഗിന്റെ പ്രസിഡന്റ് എജിസി ബഷീറിനെയും കാസര്‍ഗോഡ്് നഗരസഭ, ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്തിലെ പ്രസിഡന്റായി തെരഞ്ഞടുത്ത മുസ്ലിം ലീഗ് സാരഥികളെയും ഖത്തര്‍ കെഎംസിസി അഭിനന്ദിച്ചു.

നേതാക്കളായ എം.പി. ഷാഫി ഹാജി, എം. ലുഖ്മാനുല്‍ ഹക്കീം, സാദിക്ക് പാക്യാര, ഷംസുദ്ദീന്‍ ഉദിനൂര്‍, ആദം കുഞ്ഞി തളങ്കര, എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.എസ്. മുഹമ്മദ് കുഞ്ഞി, ഷാദര്‍ ഉദുമ, കെ.എസ്. അബ്ദുള്ള കുഞ്ഞി, മുസ്തഫ ബാങ്കോട് എന്നിവര്‍ അഭിനന്ദിച്ചു.