ജിദ്ദ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി ഉദ്ഘാടനം നവംബര്‍ 20ന്
Thursday, November 19, 2015 8:21 AM IST
ജിദ്ദ: ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതിയുടെയും സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെയും കാമ്പയിന്‍ ഉദ്ഘാടനവും അപേക്ഷാ ഫോം വിതരണവും നവംബര്‍ 20നു (വെള്ളി) രാത്രി എട്ടിനു ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വര്‍ധിപ്പിച്ച ആനുകൂല്യങ്ങളോടെ പുതുക്കുന്ന സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതിയില്‍ ഈ പ്രാവശ്യം മുതല്‍ കുടുംബിനികളെയും ചേര്‍ക്കുന്നതാണ്. 50 റിയാലാണ് ഒരു വര്‍ഷത്തേയ്ക്കുള്ള അംഗത്വഫീസ്. ജില്ലാ കമ്മിറ്റി ഭാരവാഹികളും ഏരിയ, മണ്ഡലം, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരും ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ആവശ്യമായ ഫോമുകള്‍ ഏറ്റുവാങ്ങണമെന്നു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും അഭ്യര്‍ഥിച്ചു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍