ഡിട്രോയിറ്റില്‍ കെഎച്ച്എന്‍എ ശുഭാരംഭം
Thursday, November 19, 2015 7:22 AM IST
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ശുഭാരംഭം ഡിട്രോയിറ്റില്‍ നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കെഎച്ച്എന്‍എ ട്രസ്റി ബോര്‍ഡ് മെമ്പറും, മുതിര്‍ന്ന അംഗവും കൂടാതെ മറ്റു വിവിധ സാമൂഹിക സംഘടനകളില്‍ നേതൃത്വസ്ഥാനം വഹിച്ചിരുന്നതുമായ രാധാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 2017 ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു കണ്‍വന്‍ഷന് ഡിട്രോയിറ്റിനു ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്െടന്നു അദ്ദേഹം പറഞ്ഞു.

കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ചടങ്ങില്‍ ഏവരെയും സ്വാഗതം ചെയ്തു. സനാതന ധര്‍മ്മങ്ങള്‍ പരിപാലിച്ചുകൊണ്ടും ജാതിമത ഐക്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും സംഘടനയെ മുന്നോട്ടു നയിക്കുവാനുള്ള എല്ലാവിധ കര്‍മ്മപരിപാടികള്‍ക്കും രൂപം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒമ്പതാമത് കണ്‍വന്‍ഷന്‍ നടക്കാന്‍ പോകുന്ന ഈ അവസരത്തില്‍ ഒമ്പത് കര്‍മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ വിവിധ കലാപരിപാടികളും നടന്നു. മുന്‍ പ്രസിഡന്റുമാരായ ടി.എന്‍. നായര്‍, ശശിധരന്‍ നായര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍, സതീശന്‍ നായര്‍ തുടങ്ങിയവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. മറ്റ് വിവിധ പരിപാടികള്‍ക്ക് മനോജ് കൃഷ്ണന്‍, രാജേഷ് നായര്‍, പ്രസന്ന മോഹന്‍, ശ്രീജാ ശ്രീകുമാര്‍, അനില്‍ കോലോത്ത്, പ്രദീപ് ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം