ബിബി ജോര്‍ജിനു ഗോള്‍ഡന്‍ റൂള്‍ അവാര്‍ഡ്
Thursday, November 19, 2015 7:20 AM IST
വാഷിംഗ്ടണ്‍ : മലയാള ക്രിസ്തീയ ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ് ടിവി ഫൌണ്ടര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിബി ജോര്‍ജ് ചാക്കോയ്ക്ക് സുവിശേഷ മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ഗോള്‍ഡന്‍ റൂള്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു. വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ ആഫ്രിക്കന്‍ അംബാസിഡര്‍ ഡോ. ക്ളൈഡ് റിവേഴ്സ് അവാര്‍ഡ് സമ്മാനിച്ചു.

ആദ്യമായാണു ഒരു മലയാളി മാധ്യമപ്രവര്‍ത്തകന് ഈ അവാര്‍ഡ് ലഭിക്കുന്നത്. നൂറ്റിഇരുപതോളം രാജ്യങ്ങളിലായി കിടക്കുന്ന ഗോള്‍ഡന്‍ റൂള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും സുവിശേഷീകരണ മേഖലയില്‍ മികച്ച സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി വരികയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ടെലിവിഷന്‍ നെറ്റ്വര്‍ക്കായ ടി.ബി.എന്നും ഈ ചടങ്ങില്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍ഫെയ്ത്ത് പീസ് ബില്‍ഡിംഗ് ഇനിഷ്യേറ്റീവ്, ഗോള്‍ഡന്‍ റൂള്‍ ഇന്റര്‍ നാഷ്ണല്‍ എന്നീ സംഘടനകളുടെ പ്രതിനിധിയാണു ഡോ. ക്ളൈഡ് റിവേഴ്സ്. ഫിന്നി രാജു ഹൂസ്റണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം