ഒമാനില്‍ ഡിസംബര്‍ 2, 3 തീയതികളില്‍ അവധി പ്രഖ്യാപിച്ചു
Wednesday, November 18, 2015 1:51 PM IST
മസ്ക്കറ്റ്: ഒമാന്‍ ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ 2, 3 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. മാനവശേഷി മന്ത്രാലയവും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടും സംയുക്തമായി ഇറക്കിയിട്ടുള്ള പത്രക്കുറിപ്പിലാണ് അവധി പ്രഖ്യാപിച്ചത്.

പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഒരുപോലെ അവധി ബാധകമാണ്. ഡിസംബര്‍ ആറിന് (ഞായര്‍) സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം