'ഉറഞ്ഞു തുള്ളുന്ന ഫാസിസവും ഉറങ്ങുന്ന സമുദായവും' സെമിനാര്‍ സംഘടിപ്പിച്ചു
Wednesday, November 18, 2015 1:44 PM IST
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ കലാസാഹിത്യ വിഭാഗം 'ഉറഞ്ഞു തുള്ളുന്ന ഫാസിസവും ഉറങ്ങുന്ന സമുദായവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വിഷം ചീറ്റി, സാമൂഹ്യ മനസാക്ഷിയെ മലിനീകരിക്കുന്ന ഫാസിസത്തിനെതിരേ മാനവ മൈത്രിയുടെയും മത സൌഹാര്‍ദ്ദത്തിന്റെയും സന്ദേശവാഹകരാകാന്‍ സമുദായാംഗങ്ങളും നേതൃത്വവും മുന്നോട്ടു വരണമെന്നു സെമിനാര്‍ ആഹ്വാനം ചെയ്തു.

കെകെഎംഎ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഒ.പി. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി പട്ടാമ്പി വിഷയം അവതരിപ്പിച്ചു. ഹസന്‍ ബല്ലകടപ്പുറം, എ.വി. മുസ്തഫ, അബ്ദുള്‍ ഹമീദ് ദാരിമി, സമീര്‍, സയിദ് മുഹമ്മദ്, മിറാഷ് കരിമ്പ, വി.കെ. ഹനീഫ, എം.കെ. മുസ്തഫ, ഹനീഫ പടന്ന എന്നിവര്‍ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.

കെകെഎംഎ നേതാക്കളായ എന്‍.എ. മുനീര്‍, അബ്ദുള്‍ ഫതാഹ് തൈയില്‍, കെ. ബഷീര്‍, ഹംസ പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അബ്ദുള്‍ സലാം മോഡറെറ്റര്‍ ആയിരുന്നു. പി.പി. ഫൈസല്‍ സ്വാഗതവും എച്ച്. അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍