മുപ്പത് കോടി രൂപയുമായി പ്രവാസി മലയാളി മുങ്ങിയതായി പരാതി
Wednesday, November 18, 2015 7:35 AM IST
കുവൈറ്റ്: മുപ്പത് കോടിയലധികം രൂപയുമായി മലയാളി വ്യവസായി മുങ്ങിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍കോളേജ് സ്വദേശിയായ ഹാനി ഹസനാണ് കുവൈറ്റിലെയും ദുബായിയിലെയും വ്യവസായികളെ കബളിപ്പിച്ചത് മുങ്ങിയത്. കുവൈറ്റിലെ പ്രമുഖ മൊബൈല്‍ സ്ഥാപനമായ ബദര്‍ നാസര്‍ ഗ്രൂപ്പ്, ഇന്‍ഫോ ഗേറ്റ്, നൈന്‍ വിസ് ദുബൈ എന്നീ കമ്പനികളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് മുപ്പതു കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജിസിസി രാഷ്ട്രങ്ങളിലേക്ക് മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി/കയറ്റുമതി നടത്തുകയായിരുന്നു ഹാനി ഹസന്‍ നേതൃത്വം നല്‍കുന്ന ഫീനിക്സന്നെ സ്ഥാപനം. സാസംഗ് കമ്പനിയില്‍നിന്നും ഒരു മാസത്തെ അവധിക്ക് ലഭിക്കുന്ന മൊബൈല്‍ ഫോണുകളും ഫോണ്‍ ഘടകങ്ങളും പത്തു ദിവസത്തെ അവധിക്ക് ഹാനിക്ക് നല്‍കുകയും, പറഞ്ഞ സമയത്തിനുള്ളില്‍ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തുപോരുകയായിരുന്നു. ആളുകളുടെ വിശ്വാസം ആര്‍ജിക്കുവാന്‍ പ്രത്യേക കഴിവുള്ള ഹാനിയുടെ കൈയില്‍നിന്നു കിട്ടേണ്ട തുകകള്‍ ലഭിക്കാതിരുന്നപ്പോയാണ് അദ്ദേഹത്തെ കാണിനില്ലെന്ന കാര്യം തങ്ങള്‍ അറിയുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തുടര്‍ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും, സഹോദരനും, ഭാര്യ സഹോദരനുമടക്കം എല്ലാവരും കുവൈറ്റില്‍നിന്ന് അപ്രത്യക്ഷമായതായാണു വിവരമെന്നും അവര്‍ പറഞ്ഞു.

തങ്ങളെ കൂടാതെ അടുത്ത സുഹൃത്തുക്കളായ പലരും വന്‍തുക ഇയാള്‍ക്കു കടം നല്‍കിയിരുന്നു. പണം തിരികെ ലഭിക്കാത്തായതോടെ വലിയ പ്രതിസന്ധിയിലാണ് ഇവരില്‍ പലരും. ബാങ്കില്‍നിന്നും അറബികളില്‍നിന്നും കടം വാങ്ങിയാണ് ഇയാള്‍ക്കു പണം നല്‍കിയത്. പാസ്പോര്‍ട്ട് സ്പോണ്സറുടെ കയ്യില്‍ ഉള്ളതിനാലും, യാത്രാ വിലക്ക് ഉള്ളതിനാലും ഹാനി കുവൈറ്റില്‍ത്തന്നെയുണ്െടന്നാണു ഞങ്ങള്‍ കരുതുന്നത് . പണം ലഭിക്കുവാന്‍ വേണ്ടി നാട്ടിലെ കുടുംബാംഗങ്ങളെ സമീപിച്ചപ്പോള്‍ യാതൊരു വിവരവുമില്ലന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് . ഇയാള്‍ക്കെതിരേ ദുബായി കോടതിയിലും കേസ് കൊടുത്തതായി നൈന്‍ വിസ് പ്രതിനിധി നൌഫല്‍ അറിയിച്ചു. അഞ്ച് മില്യണ്‍ ദിനാര്‍ ഹാനിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുവൈത്തിലെ പ്രമുഖ മൊബൈല്‍ സ്ഥാപനമായ ക്യൂ സവന് നല്‍കിയെങ്കിലും മൊബൈല്‍ നല്‍കുവാന്‍ അവര്‍ തയ്യാറായില്ലെന്നു നൌഫല്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബദര്‍ നാസര്‍ ഗ്രൂപ്പ് പ്രതിനിധികളായ ഫസല്‍, ബഷീര്‍, നൌഷാദ് , ഇന്‍ഫോ ഗേറ്റ് ഉടമ ഇര്‍ഷാദ്, നൈല്‍ വിസ് പ്രതിനിധി നൌെഫല്‍, നിസാര്‍, സാജിദ് എന്നീവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍