ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ രജതജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 21, 22 തീയതികളില്‍
Tuesday, November 17, 2015 7:52 AM IST
ടെക്സസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനത്തില്‍പ്പെട്ട ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സില്‍വര്‍ ജൂബിലി ആഘോഷവും പരുമല മാര്‍ ഗ്രിഗോറിയോസിന്റെ ഓര്‍മ പെരുന്നാളും സംയുക്തമായി നവംബര്‍ 21, 22 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

21നു (ശനി) വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്നു മാര്‍ യൂസേബിയോസ് വചനപ്രഘോഷണം നടത്തും.

22നു (ഞായര്‍) രാവിലെ എട്ടിനു പ്രഭാതപ്രാര്‍ഥന, തുടര്‍ന്നു മാര്‍ യൌസേബിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 10.35ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ യൌസേബിയോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ വികാരിമാരായ ഫാ. എം.ടി. ഫിലിപ്പ്, റവ. ഡോ. വി.സി. വര്‍ഗീസ്, ഫാ. ജോണ്‍ വര്‍ഗീസ് എന്നിവരേയും ഇടവകയിലെ സീനിയര്‍ അംഗങ്ങളേയും ആദരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

ആഘോഷങ്ങളുടെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് തോമസ്, ട്രസ്റി അലക്സാണ്ടര്‍ കോശി, സെക്രട്ടറി തോമസ് ഇ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി