സിഫ് റാബിയ ടീ ചാമ്പ്യന്‍സ് ലീഗ്: മക്ക ഇന്ത്യന്‍ എഫ്സി, യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് എന്നിവര്‍ക്കു ജയം
Tuesday, November 17, 2015 7:50 AM IST
ജിദ്ദ: ആവേശകരമായ മൂന്നു മത്സരങ്ങള്‍ക്കു സാക്ഷ്യം വഹിച്ച സിഫ് റാബിയ ടീ ചാമ്പ്യന്‍സ് ലീഗിന്റെ അഞ്ചാം ദിവസം നടന്ന മത്സരങ്ങളില്‍ മക്ക ഇന്ത്യന്‍ എഫ്സി, യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് എന്നിവര്‍ ജയിച്ചപ്പോള്‍ യാമ്പു - ബ്ളാസ്റേഴ്സ് മത്സരം സമനിലയില്‍ അവസാനിച്ചു.

ആദ്യ മത്സരത്തില്‍ യുത്ത് ഇന്ത്യ എഫ്സിയെ ഏക പക്ഷീയമായി ഒരു ഗോളിനു പരാജയപ്പെടുത്തി യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ്- ബി സെമി ഉറപ്പിച്ചു.

കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മുഹമദു റാഫിയാണ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചത്. നല്ല കളിക്കാരനായി തെരഞ്ഞെടുത്ത യൂത്ത് ഇന്ത്യയുടെ മുഹമദ് അലിക്ക് സി.കെ. മൊറയൂര്‍ ട്രോഫി നല്‍കി.

രണ്ടാം മത്സരത്തില്‍ യാമ്പു റിഹാബ് എഫ്സി, ബ്ളാസ്റ്റേഴ്സ് കമ്പയിന്‍ എഫ്സിയെ സമനിലയില്‍ തളച്ചു. ബ്ളാസ്റേഴ്സിനുവേണ്ടി ഫാഹിസും യാമ്പുവിനുവേണ്ടി രാഷിന്‍ ജലീലും ഓരോ ഗോള്‍ വീതം സ്കോര്‍ ചെയ്തു.

മികച്ച കളിക്കാരനായി ബ്ളാസ്റേഴ്സിന്റെ ബദറുദ്ദീന്‍ മുഹമ്മദ് അലിക്ക് ഇസ്മായില്‍ കല്ലായി ട്രോഫി നല്‍കി.

സീനിയര്‍ സ്റേറ്റ് താരങ്ങളായ മുഹമ്മദ് റാസിയെയും മുഹമ്മദ് നൌഫലിനെയും കളത്തിലിറങ്ങിയ മക്ക ഇന്ത്യന്‍ എഫ്സി മൂന്നിനെതിരേ ആറു ഗോളുകള്‍ക്കു ജിദ്ദ എഫ്സിയെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത മുഹമ്മദ് നൌഫലിനു അക്ബര്‍ ആലിക്കല്‍ സമ്മാനം നല്‍കി.

നാലു മാസക്കാലം നീണ്ടു നില്‍ക്കുന്ന സിഫ് ടൂര്‍ണമെന്റില്‍ റബിയ ടീ മുഖ്യ പ്രായോജകരും അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ജിദ്ദാ നാഷണല്‍ ഹോസ്പിറ്റല്‍, വിഎല്‍സിസി, ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ്, ടിഎസ്എസ്, ഷറഫിയ ട്രേഡിംഗ് കമ്പനി, കതിര്‍ റൈസ്, ഗാമന്‍ ഗ്രൂപ്സ്, അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനിക്ക് എന്നിവര്‍ സഹ പ്രായോജകരുമാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍