പാരീസില്‍ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന അപലപിച്ചു
Tuesday, November 17, 2015 7:43 AM IST
ന്യൂയോര്‍ക്ക്: പാരീസില്‍ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന അപലപിച്ചു. 150 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം ഈ കാലഘട്ടത്തിന്റെ ശാപമാണെന്ന് ഫൊക്കാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇതു ആകമാന മനുഷ്യരാശിക്കെതിരെയുളള ആക്രണമാണ്. ജീവനെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആണ്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജീവനെ ഹനിക്കുന്നത് ഏതൊരു വിധത്തിലായാലും ഏതൊരു സ്ഥലത്തായാലും അത്, അപരാധവുമാണെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.