അലൈന്‍ ഖസര്‍ അല്‍ മുവൈജി കൊട്ടാരം ഇനി മ്യൂസിയം
Tuesday, November 17, 2015 7:01 AM IST
അബുദാബി: അലൈന്‍ ഖസര്‍ അല്‍ മുവൈജി കൊട്ടാരം യുഎഇ യുടെ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഈസ്േറ്റണ്‍ റീജന്‍ അബുദാബി റൂളേഴ്സ് പ്രതിനിധി ഷെയ്ഖ് താഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണു മ്യൂസിയം ഔദ്യാഗികമായി തുറന്നുകൊടുത്തത്. യുഎഇ ദേശീയസുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജന്മസ്ഥലമാണെന്ന പ്രത്യേകതയുമുണ്ട് അലൈന്‍ ഖസര്‍ അല്‍ മുവൈജി കൊട്ടാരത്തിന്. അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അഥോറിറ്റിയാണു കൊട്ടാര പുനര്‍നിര്‍മ്മിതിക്ക് നേതൃത്വം കൊടുത്തത് .

1970 മുതല്‍ 2009 വരെയുള്ള പുരാവസ്തുക്കളുടെ ശേഖരം ചരിത്രന്വേഷികളുടെ ശ്രദ്ധ ആകര്‍ഷിക്കും.
യുഎഇ ഭരണകര്‍ത്താക്കളുടെ സ്മരണകള്‍ സമ്മാനിക്കുന്ന ഒട്ടേറെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഖസര്‍ അല്‍ മുവൈജിയിലുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള