പി.എസ് ജോസഫ് (പതാലില്‍ സാര്‍) നിര്യാതനായി
Tuesday, November 17, 2015 6:57 AM IST
നെടുങ്കുന്നം: പതാലില്‍ പി.എസ് ജോസഫ് (പതാലില്‍ സാര്‍- 81) നിര്യാതനായി. (ചങ്ങനാശേരി എസ്.ബി ഹൈസ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു). ഭാര്യ: ലീലാമ്മ എടത്വ, വാളംപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ക്രിസ്റിന്‍ ജോണ്‍ (പ്രഫസര്‍ ബികെ കോളജ് അമലഗിരി), ജൂവല്‍ ജോസ് (അറ്റ്ലാന്റ, യു.എസ്.എ) ആഞ്ചലോ ജോസ് (ബംഗളൂരു). മരുമക്കള്‍: എന്‍.വി ജോണ്‍ (ഫയര്‍ഫോഴ്സ് ഡിവിഷണല്‍ ഓഫീസര്‍, കോട്ടയം), റ്റീനാ (അറ്റ്ലാന്റ), ഷെറില്‍ (ബംഗളൂരു).

നവംബര്‍ 19-നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു സ്വവസതിയില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു നെടുങ്കുന്നം സെന്റ് ജോണ്‍സ് ഫൊറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 678 560 1631 (യു.എസ്.എ), ജൂവല്‍ - 984642 9092 (മൊബൈല്‍, ഇന്ത്യ), 0481 - 2415494 (ഹോം, ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം