ഫാ. എം.സി. ജോര്‍ജ് മുണ്ടപ്ളാമൂട്ടില്‍ നിര്യാതനായി
Monday, November 16, 2015 10:20 AM IST
മസ്ക്കറ്റ്: മസ്ക്കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി മുന്‍ വികാരി ഫാ. എം.സി. ജോര്‍ജ് മുണ്ടപ്ളാമൂട്ടില്‍ (64) ചങ്ങനാശേരിയില്‍ നിര്യാതനായി. സംസ്കാരം ചങ്ങനാശേരി ചീരഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പിന്നീട്.

ഭാര്യ: സുജാത (റിട്ട. എഇഒ) കോട്ടയം താഴത്തങ്ങാടി വട്ടുകളത്തില്‍ കുടുംബാംഗം. മക്കള്‍: ഡോ. ഷേബ ജോര്‍ജ്, അലക്സിന്‍ ജോര്‍ജ് (ഐപിഒഎസ്). മരുമക്കള്‍: സ്റാന്‍ലി, പ്രിന്‍സി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം