ഫിലാഡല്‍ഫിയായില്‍ ജേക്കബ് സ്റീഫനു സ്വീകരണം നല്‍കി
Monday, November 16, 2015 10:19 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട മുന്‍ കണ്‍സ്യൂമര്‍ കോടതി ജഡ്ജി ജേക്കബ് സ്റീഫന് പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി.

പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജഡ്ജി ആയിരുന്നപ്പോള്‍ തീര്‍പ്പു കല്‍പ്പിച്ച നിരവധി കേസുകളെക്കുറിച്ച് ജേക്കബ് സ്റീഫന്‍ വിശദീകരിച്ചു. ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ മുതല്‍ അളവു തൂക്കങ്ങളിലെ കള്ളത്തരങ്ങള്‍ ഇവയെല്ലാം സര്‍വസാധാരണമായിരിക്കുന്ന ഇക്കാലത്ത് ഉപഭോക്താക്കളുടെ പരാതി കേള്‍ക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുമായി രൂപം കൊണ്ട കണ്‍സ്യൂമര്‍ കോടതി ജനങ്ങള്‍ക്ക് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി അലക്സ് തോമസ് സ്വാഗതം ആശംസിച്ചു. സുധ കര്‍ത്ത, തമ്പി കാവുങ്കല്‍, സുമോദ് നെല്ലിക്കാല എന്നിവര്‍ സംസാരിച്ചു.