ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്െടത്തി
Monday, November 16, 2015 8:22 AM IST
ഷാര്‍ജ: ഷാര്‍ജയില്‍ മലപ്പുറം തിരൂര്‍ സ്വദേശിനിയായ മലയാളി സ്കൂള്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്െടത്തി.

ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ (ഡിപിഎസ്) പത്താം ക്ളാസ് വിദ്യാര്‍ഥിനി മെഹക് (15) ആണ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്െടത്തിയത്. ഉച്ചകഴിഞ്ഞു രണ്േടാടെ സ്കൂളില്‍നിന്ന് അല്‍ നഹ്ദയിലെ ഫ്ളാറ്റിലെത്തിയ ശേഷമായിരുന്നു സംഭവം. പതിനാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണ നിലയിലാണ് കണ്െടത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥനായ സുള്‍ഫിക്കറിന്റെ മകളാണ് മരിച്ച മെഹക്.

ഷാര്‍ജയില്‍ ഈ വര്‍ഷം കെട്ടിടത്തിന്റെ ബാല്‍ക്കണി വഴി താഴേയ്ക്കു വീണു കുട്ടികള്‍ മരിക്കുന്ന എട്ടാമത്തെ സംഭവമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള