ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ് ഒരുക്കുന്ന 'സുഖവാസം 2015' നവംബര്‍ 20,21 തിയതികളില്‍ ഗലീനയില്‍ നടക്കും. ഷിക്കാഗോയിലെ തിരക്കുപിടിച്ച ജീവിത സാഹചര്യത്തില്‍ നിന്നും ഉല്ലാസവേളകള്‍ സൃഷ്ടിക്കുക, ഒപ്പം സോഷ്യല്‍ ക്ളബ് അംഗങ്ങള്‍ ഒരുമിച്ച് ഈ വര്‍ഷത്തെ ശൈത്യകാലെത്തെ വരെവേല്ക്കുക എന്ന ലക്ഷ്യത്തിലാണ് 'സുഖവാസം 2015' സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ ആരംഭിക്കുന്ന 'സുഖവാസം 2015' വിന്റര്‍ ക്യാമ്പ് ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും.
ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബിന്റെ 50 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം പ്രസിഡന്റ് സാജു കണ്ണമ്പള്ളി 'സുഖവാസം 2015' വിന്റെര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യും. സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടികുഴി, പ്രതീപ് തോമസ് എന്നിവര്‍ ക്യാമ്പിനു നേത്രത്വം നല്‍കും.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ക്യമ്പ് സൈമണ്‍ ചക്കാലപടവന്റെ നേത്വ്രത്തില് സജി തേക്കുംകാട്ടില്‍,ബൈജു കുന്നേല്‍, സാബു പടിഞ്ഞറെല്,ബെന്നി മച്ചാനിക്കല്‍, സാബു എലവുങ്കല്‍, ഷാജി നിരപ്പില്‍,മാത്യു തട്ടാമറ്റം,ബിനു കൈതക്കതോട്ടി, ഫിലിപ്പ് പെരികലം, സണ്ണി കണ്ണാല,ബെന്നി കളപ്പുര, ബിജു പെരികലം, പ്രസാദ് വെള്ളിയാന്‍,പീറ്റര്‍ കുളങ്ങര, ജെസ്സ്മോന്‍ പുറമടം,ജോസ് മണക്കാട്ട്, അലക്സ്സ് പടിഞ്ഞാരേല്, ജിബി കൊല്ലപ്പള്ളി, എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേത്രത്വം നല്‍കും.
റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം