കൈരളിയുടെ ദൃശ്യചാരുതക്ക് പുതിയ വെബ്സൈറ്റ്
Monday, November 16, 2015 7:14 AM IST
ഷിക്കാഗോ: പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 15 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രവാസ ജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി സോഷ്യല്‍ മീഡിയാ രംഗത്തും അതിശക്തമായി തുടരുന്നു. കേരളത്തില്‍ നല്ല റേറ്റിംഗ് നിലനിര്‍ത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയി കൈരളി ഓണ്‍ലൈന്‍ മാറി.

കെരളി യുഎസ്എയുടെ പുതിയ വെബ്സൈറ്റിന്റെ ഉല്‍ഘാടനം അമേരിക്കയിലെ മാധ്യമരംഗത്തിന്റെ അതിരുകളില്ലാത്ത സംഘബോധം പകര്‍ന്ന ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമതു ദേശീയ കോണ്‍ഫറന്‍സില്‍ വച്ച് ഇന്ത്യാ പ്രസ്ക്ളബിന്റെ എക്കാലത്തേയും മഹനീയ പുരസ്ക്കാരം കേരളത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകനായ ജോണ്‍ബ്രിട്ടാസിന് നല്‍കുന്ന അഭിമാനകരമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്ന സദസില്‍ പ്രസ്ക്ളബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോസ് കണിയാലി, ജോണ്‍ബ്രിട്ടാസ് മറ്റു ഭാരവാഹികള്‍ കൈരളി യു.എസ്.എ.യുടെ ചുമതലക്കാരനായ ജോസ് കാടാപ്പുറം, ശിവന്‍ മുഹമ്മ, ജോസ് പ്ളാക്കാട്, മറ്റു വിവിധ ബ്യൂറോ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാജു എബ്രഹാം എംഎല്‍എ. സമശൃമഹശൌമെ.രീാ ആദ്യമായി വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും തുറന്നു നല്‍കുന്നു.

വടക്കെ അമേരിക്കയിലെ വെബ് ഡിസൈന്‍ രംഗത്ത് തനതായ മികവു പുലര്‍ത്തിയ കോഡിയാ ടെക്നോളജി ഐഎന്‍സിയാണ് കൈരളി യുഎസ് വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത്. വെബ്സൈറ്റ് ഡിസൈനിംഗിനു പുറമെ സോഫ്റ്റ് വെയര്‍ സര്‍വീസ് നല്‍കുന്ന വിശ്വസ്തമായ സേവനമാണ് കോഡിയോ ടെക്നോളജി കമ്പനി നല്‍കുന്നത്. കൈരളി യുഎസ്എ വെബ്സൈറ്റില്‍, കൈരളി യുഎസ്.എ ന്യൂസ്, അമേരിക്കന്‍ ഫോക്കസ്, അമേരിക്കന്‍ കഫേ, ഡോക്ടര്‍ റോയി പി. തോമസിന്റെ ഹെല്‍ത്ത് ടിപ്സ് എന്നീ പരിപാടികള്‍ തല്‍സമയം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. കൈരളി യുഎസ്എ സ്വിച്ച് ഓണ്‍ കര്‍മ്മത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കൈരളി യുഎസ്എ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്