അല്‍ ഹസയില്‍ ചിത്രരചനാ ക്ളാസ് ആരംഭിച്ചു
Sunday, November 15, 2015 6:37 AM IST
അല്‍ ഹസ (ദമാം): നവോദയ അല്‍ ഹസ കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ ക്ളാസ് ആരംഭിച്ചു.

വെള്ളിയാഴ്ച കുടുംബവേദി ഓഫീസില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് വി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ് സത്യന്‍ കണ്ണൂര്‍, ബാലവേദി ജോ. കണ്‍വീനര്‍ രശ്മി അനില്‍, ഏരിയ എക്സിക്യൂട്ടീവ് അംഗം ബേബി ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി എന്‍.വി. മജീദ് സ്വാഗതവും ജോ. സെക്രട്ടറി ബാബുരാജ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ ക്ളാസുകള്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം