അബു ജോണ്‍ കുര്യന്റെ സംസ്കാരം നവംബര്‍ 16ന്
Sunday, November 15, 2015 6:34 AM IST
കുവൈത്ത്: റിഹാബില്‍ വാഹനാപകടത്തില്‍ മരിച്ച മുണ്ടക്കയം സ്വദേശി തോട്ടപ്പള്ളി അബു ജോണ്‍ കുര്യന്റെ (48) സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂര്‍ ചെറുപുഴയില്‍ നടക്കും.

ഭാര്യ: ആനി ജോണ്‍ (സബാ മെറ്റേണിറ്റി കുവൈത്ത് ആരോഗ്യ മന്ത്രാലയം), മകന്‍: ജോഷ്വാ (ലേണേഴ്സ് ഓണ്‍ ഇന്ത്യന്‍ അക്കാഡമി (ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ആനി ജോസ് (കൂടല്‍), സജിമോന്‍ കുര്യന്‍ (കുവൈത്ത്), ഷിബുമോന്‍ കുര്യന്‍ (കുവൈത്ത്), ബിനോയ് കുര്യന്‍ (മുണ്ടക്കയം), അനു ഷാജി (ആലുവ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ തനിമയുടെ ജീവകാരുണ്യ വിഭാഗമായ ആശ്രയ തനിമയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

വിവരങ്ങള്‍ക്ക്: 0091949703000.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍