ദമാം: നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണയ്ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 11 മുതല്‍ 2016 ജനുവരി ഒന്നു വരെ നീണ്ടു നില്ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൌദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള 32 ടീമുകള്‍ പങ്കെടുക്കും.
വിജയികള്‍ക്ക് 5001 റിയാലും സഫിയ അജിത് സ്മാരക എവര്‍ റോളിംഗ് ട്രോഫിയും പ്രശസ്തിപത്രവും നല്‍കും. ഫസ്റ് റണ്ണര്‍അപ്പിന് 2501 റിയാലും സെക്കന്റ് റണ്ണര്‍ അപ്പിന് 1001 റിയാലും ആണ് സമ്മാനത്തുക. കൂടാതെ എല്ലാ മത്സരങ്ങള്‍ക്കും മാന്‍ ഓഫ് ദി മാച്ച്, ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി സീരിസ്, ബെസ്റ് ബാറ്റ്സ്മാന്, ബെസ്റ് ബൌളര്‍, ബെസ്റ് ഓള്‍റൌണ്ടര്‍, ബെസ്റ് വിക്കറ്റ് കീപ്പര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് നവയുഗം അല്‍ഖോബാര്‍ മേഖല സെക്രട്ടറി എം.എ. വാഹിദ് കാര്യറയും പ്രസിഡന്റ് അരുണ്‍ ചാത്തന്നൂരും അറിയിച്ചു.
ടൂര്‍ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അജിത് ഇബ്രാഹിം രക്ഷധികാരിയായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജമാല്‍ വില്യാപള്ളി (ചെയര്മാന്) സുബിവര്‍മ്മ (ജനറല്‍ കണ്‍വീനര്‍), ഷാജി അടൂര്‍, ഷിബുകുമാര്‍ തിരുവനന്തപുരം (വൈസ് ചെയര്‍മാര്‍), റബീഷ് ബാലന്, റെജി സാമുവല്‍. (ജോ. കണ്‍വീനര്‍മാര്‍) പ്രിജി കൊല്ലം, ബെന്‍സി മോഹന്‍, അന്‍വര്‍ ആലപ്പുഴ, ബിജു വര്‍ക്കി, തോമസ് സക്കറിയ, എ.ടി. വിജയ്, അഹദ് പത്തനംതിട്ട, കുഞ്ഞുമോന്, ജോബി (വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഡിസംബര്‍ ഒന്നിനു മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക്: 0593624064, 502911822 ,0504983013, ിമ്മ്യൌഴമാസവീയമൃ@ഴാമശഹ.രീാ
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം